ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 13 ഏപ്രില്‍ 2025 (14:33 IST)
ശക്തമായ കാറ്റിന്റെ സാഹചര്യത്തില്‍ 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബീജിങ്ങ്, ടിയാന്‍ജിന്‍, ഹീബൈ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മണിക്കൂറുകള്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശി അടിച്ചേക്കാന്‍ സാധ്യതയുള്ള കാറ്റാണ് വരാന്‍ പോകുന്നത്. 
 
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. ബീജിങ്ങില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാര യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
മംഗോളിയയാണ് കാറ്റിന്റെ പ്രഭകേന്ദ്രം ശക്തമായ കാറ്റിനു കാരണമാകുന്നത് കാലാവസ്ഥ വ്യതിയാനമാണെന്ന് അധികൃതര്‍ പറയുന്നു. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 മണിക്ക് ശേഷം കാറ്റിന്റെ വേഗത കുറയുമെന്നാണ് കണക്കാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍