ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഏപ്രില്‍ 2025 (12:54 IST)
ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് ട്രംപ് രോഷാകുലനായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ച റിപ്പോര്‍ട്ട്. ചൈനയില്‍ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസാണ് മസ്‌കിനുള്ളത്. 
 
അതിനാല്‍ തന്നെ ചൈനയ്‌ക്കെതിരായ നടപടികള്‍ അറിയിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ അമേരിക്കന്‍ കാര്യക്ഷമത വിഭാഗമായ ഡോജിന്റെ തലവനാണ് ഇലോണ്‍ മാസ്‌ക്. മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയിലാണ് ഏറ്റവും കൂടുതല്‍ ഫാക്ടറികള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ടെസ്ല പകുതിയോളം കാറുകളും നിര്‍മിച്ചത് ചൈനയിലാണ്. ചൈനയുമായി യുദ്ധം ഉണ്ടായാല്‍ നേരിടാനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പദ്ധതികളെക്കുറിച്ച് മസ്്കിനോട് വിശദീകരിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരം നുണകള്‍ കെട്ടിച്ചമയ്ക്കുന്നത് അപമാനകരമാണെന്ന് ട്രംപ് വിമര്‍ശിച്ചു. പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. ചൈനയുമായി യുദ്ധം ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ നമ്മള്‍ തികച്ചും സജ്ജരാണെന്നും അത് നിങ്ങള്‍ ബിസിനസുകാരെ കാണിക്കരുതെന്നും ട്രംപ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മക്കുമായി ഇത്തരം ചര്‍ച്ചകള്‍ ചെയ്തിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍