യമനിലെ സന ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കുമേറ്റു. യമനിലെ ഹൂതികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചത്. വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.