ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ്സുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച രാത്രി ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള മേധാവിയായിരുന്ന സയ്യിദ് ഹസന്‍ നസ്‌റുള്ളയുടെ ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആഴുപത്രിക്ക് താഴെയുള്ള ബങ്കറില്‍ ഏകദേശം 4200 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നത്.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനമായ അല്‍ ഖര്‍ദ് അല്‍ ഹസ്സന്‍ ഉള്‍പ്പടെ 30തോളം സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രി ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ മറ്റ് സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രായേല്‍ തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇസ്രായേല്‍ തെളിവുകള്‍ നല്‍കണമെന്നും അല്‍ സഹല്‍ ആശുപത്രി ഡയറക്ടര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.