ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഡിസം‌ബര്‍ 2024 (13:03 IST)
ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു. ടെല്‍ അവീവിലെ പാര്‍ക്കിലാണ് മിസൈല്‍ വീണത്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന് കാരണമായത്.
 
ഇന്ന് രാവിലെ മൂന്നരയോടെയാണ് സംഭവം നടന്നത്. ജൂലൈ മാസത്തിലും യമനിലെ ഹൂതികള്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. അന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയും യെമന്‍ നിയന്ത്രണത്തിലുള്ള ഹുദൈതാ തുറമുഖത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇതില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍