പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഏപ്രില്‍ 2025 (13:20 IST)
തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് കരുതിയതെന്നും പോലീസാണെന്ന് അറിഞ്ഞില്ലെന്നും അതിനാലാണ് ഭയന്നോടിയതെന്നും നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി. ഷൈനിന്റെ മൊഴി പോലീസ് വിശ്വസത്തിലെടുത്തില്ലെന്നാണ് വിവരം. അതേസമയം ഷൈന്‍ ഫോണ്‍ പോലീസിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. സ്ഥിരമായി മൂന്നു ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
 
എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് പോലീസിന് മുന്നില്‍ ലഭിച്ചിട്ടുള്ളത്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റു ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസിന് സംശയമുണ്ട്. ലഹരി പരിശോധന നടന്ന രാത്രിയില്‍ ഹോട്ടലിലുണ്ടായ സംഭവങ്ങള്‍ വിശദമായി പോലീസ് ചോദിച്ചിട്ടുണ്ട്. ലഹരി റൈഡ് നടക്കുമ്പോള്‍ എന്തിന് ഓടി രക്ഷപ്പെട്ടു എന്നതാണ് പോലീസ് പ്രധാനമായും ഷൈനിനോട് ചോദിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ ഒരു മാസത്തെ കോള്‍ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്.
 
കൂടാതെ ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഹോട്ടലുകളില്‍ താമസിക്കുന്ന ദിവസങ്ങളില്‍ സന്ദര്‍ശിച്ചവരുടെ പട്ടികയും പോലീസ് ശേഖരിച്ചു. കൂടാതെ അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍