കേരളത്തില്‍നിന്ന് വേഗത്തില്‍ 50 കോടി !കെജിഎഫ്2 റെക്കോര്‍ഡ് തകര്‍ത്ത് വിജയ് ചിത്രം

കെ ആര്‍ അനൂപ്

ശനി, 28 ഒക്‌ടോബര്‍ 2023 (15:58 IST)
കേരളാ ബോക്‌സ്ഓഫിസിലും മിന്നും പ്രകടനമാണ് വിജയ് ചിത്രമായ ലിയോ കാഴ്ചവച്ചത്. പ്രദര്‍ശനത്തിലെത്തി 10 ദിവസം കൊണ്ട് തന്നെ കേരളത്തില്‍നിന്ന് 50 കോടി നേടാന്‍ സിനിമയ്ക്കായി.കെജിഎഫ് രണ്ടാം ഭാഗത്തിന് 11 ദിവസം എടുത്തു കേരളത്തില്‍ നിന്ന് 50 കോടി നേടാന്‍. ഈ റെക്കോര്‍ഡ് ആണ് ലിയോ മറികടന്നത്.
 
കമല്‍ഹാസന്റെ വിക്രം സിനിമയുടെ കേരള കളക്ഷനും ലിയോ മറികടന്നു. സിനിമയുടെ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് അടുക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 461 കോടി ലിയോ നേടി കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 135 കോടിയും കേരളത്തില്‍നിന്ന് 50 കോടി, ആന്ധ്രപ്രദേശ് 30 കോടി, കര്‍ണാടക 31 കോടി, റസ്റ്റ് ഓഫ് ഇന്ത്യ 18 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.ഓവര്‍സീസ് 200 കോടി വരും.
 
റിലീസ് ദിവസം മാത്രം ലിയോ 148.5 കോടി നേടി.നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. 2002 മുതല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ലിയോ മാറി. പഠാന്‍ 106 കോടിയും ജവാന്‍ 129 കോടിയുമാണ് ആദ്യദിനം നേടിയത്.
 
 
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍