'ലിയോ' കേരളത്തില്‍ നിന്നും ഇതുവരെ എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:50 IST)
വിജയിന്റെ 'ലിയോ' കേരള ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ 45 കോടി നേടി.
 
'ലിയോ'യുടെ കേരളത്തിലെ ആറാം ദിവസത്തെ ആകെ കളക്ഷന്‍ 45.20 കോടി ആണെന്ന് റിപ്പോര്‍ട്ട്.ആറാം ദിവസം മാത്രം കെബിഒയില്‍ നിന്ന് 5.2 കോടി നേടി.
 
ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 145 കോടിയോളം രൂപയാണ് ആദ്യദിനം നേടിയത്.ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ലിയോ ചിത്രത്തിലൂടെ വിജയും എത്തി. 
 
 മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍