ലിയോ ലൊക്കേഷനില്‍ നിന്നും തൃഷ, വീഡിയോയും ചിത്രങ്ങളും കാണാം

കെ ആര്‍ അനൂപ്

വെള്ളി, 27 ഒക്‌ടോബര്‍ 2023 (17:12 IST)
ലിയോ രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വിജയ് ചിത്രം ഇതുവരെ 461 കോടി രൂപയിലിധകം നേടി. ഏഴു ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ലിയോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് നായിക തൃഷ.
ലിയോ കേരളത്തില്‍ നിന്നും വമ്പന്‍ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‌ടൈം കളക്ഷന്‍ പെട്ടെന്ന് തന്നെ ലിയോ മറികടന്നു. ആറു ദിവസത്തിനുള്ളില്‍ ആണ് ഈ നേട്ടം.
ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രവും ലിയോയുടെ പേരിലാണ്. 16 ചിത്രങ്ങള്‍ വിജയ് ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍