ഏകദിന നായകസ്ഥാനം ഒഴിയാന്‍ കോലിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്; ബിസിസിഐ ആവശ്യപ്പെട്ടാല്‍ കടിച്ചുതൂങ്ങില്ല !

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (12:44 IST)
ഏകദിന നായകസ്ഥാനം ഒഴിയാന്‍ വിരാട് കോലിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ടി 20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്നു മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഏകദിന നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ കോലിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. അതേസമയം, നായകസ്ഥാനം ഒഴിയണമെന്ന് ബിസിസിഐ ആവശ്യപ്പെടുകയാണെങ്കില്‍ അതിനു താന്‍ തയ്യാറാണെന്നും കോലി പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു കടിച്ചുതൂങ്ങി നില്‍ക്കില്ലെന്നാണ് കോലിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article