Sanju Samson: ഒരൊറ്റ വിജയം കൂടി, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

അഭിറാം മനോഹർ

വ്യാഴം, 3 ഏപ്രില്‍ 2025 (10:49 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരില്‍ ഒന്നായി കിടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമായി നായകന്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ പരിക്കേറ്റിരുന്ന സഞ്ജു രാജസ്ഥാന്റെ ആദ്യ 3 മത്സരങ്ങളിലും ബാറ്ററായി മാത്രമാണ് കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.
 
ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തോടെയാകും സഞ്ജു നായകനായി തിരിച്ചെത്തുക. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ രാജസ്ഥാനെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാകും. നിലവില്‍ ഷെയ്ന്‍ വോണിനും സഞ്ജു സാംസണിനും രാജസ്ഥാന്‍ നായകന്മാരെന്ന നിലയില്‍ 31 വിജയങ്ങളാണുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍