ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും കളിക്കാം, സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്

അഭിറാം മനോഹർ

ബുധന്‍, 2 ഏപ്രില്‍ 2025 (17:53 IST)
രാജസ്ഥാന്‍ റോയല്‍സിനായി വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റന്‍സിയും ഏറ്റെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണിന് ബിസിസിഐയുടെ അനുമതി. ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വെച്ച് നടത്തിയ ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിച്ചതോടെയാണ് സഞ്ജുവിന് മുഴുവന്‍ സമയവും കളിക്കാനുള്ള അനുമതി ലഭിച്ചത്.
 
 ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളില്‍ ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്. റിയാന്‍ പരാഗായിരുന്നു സഞ്ജുവിന്റെ അഭാവത്തില്‍ 3 മത്സരങ്ങളിലും ടീമിനെ നയിച്ചത്. ധ്രുവ് ജുറല്‍ സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറാവുകയും ചെയ്തു. ഇതോടെ ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലാകും സഞ്ജു രാജസ്ഥാന്‍ നായകനായി തിരിച്ചെത്തുക. സീസണില്‍ കളിച്ച 3 മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍