നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം സമ്മാനിക്കാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ ത്രിപാഠി 19 പന്തില്‍ 23 റണ്‍സും ശിവം ദുബെ 10 പന്തില്‍ 18 റണ്‍സും നേടി. രാജസ്ഥാനായി വനിന്ദു ഹസരംഗ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചറിനും സന്ദീപ് ശര്‍മയ്ക്കും ഓരോ വിക്കറ്റ്.
നിതീഷ് റാണ 36 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് 28 പന്തില്‍ 37, സഞ്ജു സാംസണ്‍ 16 പന്തില്‍ 20 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചെന്നൈ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ സീസണില്‍ തോല്‍ക്കുന്നത്.