ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ

അഭിറാം മനോഹർ

ശനി, 29 മാര്‍ച്ച് 2025 (15:35 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിമര്‍ശനവുമായി മുന്‍ സിഎസ്‌കെ താരവും ഓസ്‌ട്രേലിയന്‍ താരവുമായിരുന്ന ഷെയ്ന്‍ വാട്ട്‌സണ്‍. 197 റണ്‍സെന്ന വിജയലഷ്യം പിന്തുടരുമ്പോള്‍ ധോനി ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്‍പതാമനായി എത്തിയതിനെയും വാട്ട്‌സന്‍ ചോദ്യം ചെയ്തു.
 
ധോനി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അശ്വിന് മുന്‍പ് തന്നെ ധോനി ഇറങ്ങണമായിരുന്നു. മത്സരത്തിന്റെ ഗതി വെച്ച് നോക്കുകയാണെങ്കില്‍ നേരത്തെ ഇറങ്ങിയാല്‍ 15 പന്തുകളെങ്കിലും ധോനിക്ക് കൂടുതല്‍ കളിക്കാമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധോനി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. റുതുരാജ് മികച്ച ഓപ്പണറാണ്. എന്നാല്‍ അദ്ദേഗമല്ല ഓപ്പണ്‍ ചെയ്യുന്നത്. ഇതെല്ലാം നിരാശപ്പെടുത്തുന്നതാണ്.
 
 ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ മാറ്റങ്ങള്‍ വേണം. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ടീമില്‍ വലിയ പ്രതീക്ഷ ആവശ്യമില്ല. 43 വയസിലും കീപ്പിങ്ങില്‍ ധോനി മികച്ച താരമാണ്. അദ്ദേഹം നേരത്തെ ബാറ്റിങ്ങിന് വന്നിരുന്നെങ്കില്‍ ടീമിന് ഒരു സാധ്യത തുറന്ന് കിട്ടുമായിരുന്നു. വാട്ട്‌സണ്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍