ക്യാപ്റ്റൻ സഞ്ജു ലോഡിങ്?, എൻസിഎ അനുമതിക്കായി ബെംഗളുരുവിലെത്തി രാജസ്ഥാൻ താരം

അഭിറാം മനോഹർ

ചൊവ്വ, 1 ഏപ്രില്‍ 2025 (10:44 IST)
ഇംഗ്ലണ്ടിനെതിരായ ടി20 സീരീസിനിടെ കൈവിരലിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ്ങിന് അനുമതി തേടി ബെംഗളുരു എന്‍സിഎയില്‍. ഗുവാഹത്തിയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായുള്ള മത്സരത്തിന് പിന്നാലെയാണ് താരം എന്‍സിഎയിലേക്ക് തിരിച്ചത്. ഐപിഎല്ലിന്റെ തുടക്കം മുതല്‍ തന്നെ കളിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി തുടരാന്‍ സഞ്ജുവിന് അനുമതി ഉണ്ടായിരുന്നില്ല.
 
 ഇതോടെ ആദ്യ 3 മത്സരങ്ങളിലും റിയാന്‍ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചത്. ഈ മൂന്ന് മത്സരങ്ങളിലും ഇമ്പാക്ട് പ്ലെയറായാണ് സഞ്ജു ക്രീസിലെത്തിയത്. വബെംഗളുരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിേേധനായ ശേഷം സമ്പൂര്‍ണ്ണ ഫിറ്റ്‌നസ് ലഭിച്ചാല്‍ മാത്രമെ സഞ്ജുവിന് കീപ്പിങ്ങ് ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളു. നിലവില്‍ ധ്രുവ് ജുറലാണ് സഞ്ജുവിന്റെ അഭാവത്തില്‍ ടീം കീപ്പറായി തുടരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍