ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

അഭിറാം മനോഹർ

തിങ്കള്‍, 31 മാര്‍ച്ച് 2025 (15:11 IST)
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ എം എസ് ധോനി അവസാന ഓവറുകളില്‍ മാത്രം ക്രീസിലെത്തുന്നതിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടയില്‍ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. ധോനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നും ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ ധോനിക്ക് സാധിക്കില്ലെന്നുമാണ് ഫ്‌ലെമിങ് വ്യക്തമാക്കിയത്.
 
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ രവിചന്ദ്ര അശ്വിനും താഴെ ബാറ്റിങ്ങില്‍ ഒന്‍പതാമനായാണ് ധോനി ക്രീസിലെത്തിയത്. രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴാമനായും ധോനി ക്രീസിലെത്തി. ഇതിനെ പറ്റി ഫ്‌ളെമിങ്ങ് പറയുന്നത് ഇങ്ങനെ.
 
 ധോനിയുടെ കാല്‍മുട്ടുകള്‍ പഴയതുപോലെയല്ലെന്നും ദീര്‍ഘനേരം പൂര്‍ണ തീവ്രതയില്‍ ബാറ്റ് വീശാന്‍ ധോനിക്കാവില്ലെന്നും ഫ്‌ലെമിങ് പറയുന്നു. അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ പഴയതുപോലെയല്ല. 10 ഓവര്‍ ഫുള്‍ സ്റ്റിക്കായി ബാറ്റ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ട് നമുക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് വിലയിരുത്തിയാണ് കളിപ്പിക്കുന്നത്. ഫ്‌ലെമിങ്ങ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍