ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ കളിക്കുക രണ്ട് നിര്‍ണായക ലോകകപ്പുകള്‍

വ്യാഴം, 4 നവം‌ബര്‍ 2021 (09:08 IST)
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് നിര്‍ണായക ലോകകപ്പുകളാണ് ദ്രാവിഡിന്റെ പരിശീലനത്തിനു കീഴില്‍ ഇന്ത്യ കളിക്കേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ യുഗത്തിനു ശേഷം അടുത്ത തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ദ്രാവിഡില്‍ നിക്ഷിപ്തമായിരിക്കുന്നത്. 2022 ല്‍ ടി 20 ലോകകപ്പും 2023 ലെ ഏകദിന ലോകകപ്പും ഇന്ത്യ കളിക്കേണ്ടത് ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിലാണ്. 2023 ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കരാര്‍. പ്രകടനം വിലയിരുത്തി ഈ കരാര്‍ നീട്ടാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ക്യാംപിലെ എല്ലാ താരങ്ങളും പൂര്‍ണ മനസോടെയാണ് ദ്രാവിഡിനെ പരിശീലകനായി നിയമിച്ചുള്ള ബിസിസിഐയുടെ തീരുമാനത്തെ സ്വീകരിച്ചത്. ന്യൂസിലന്‍ഡ് പരമ്പര മുതലാണ് ദ്രാവിഡ് മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍