കാലം ഏറെ മാറി, ഇന്ത്യ ഇന്നും കളിക്കുന്നത് 2010ലെ ക്രിക്കറ്റ്: വിമർശനവുമായി മൈക്കൽ വോൺ

ചൊവ്വ, 2 നവം‌ബര്‍ 2021 (15:40 IST)
ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണം ബിസിസിഐയുടെ പിടിവാശിയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഇന്ത്യ ഇന്നും കളിക്കുന്നത് 2010ലെ ക്രിക്കറ്റാണെന്നും കളി അവിടെ നിന്ന് ഏറെ മാറിയെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും വോൺ പറഞ്ഞു.
 
ഇന്ത്യൻ താരങ്ങളെ വിദേശലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുവദിക്കുന്നില്ല. വിവിധ സഹചര്യങ്ങളിൽ കളി‌ച്ച് പരിചയം നേടാനുള്ള സാഹചര്യമാണ് ഇതോടെ നഷ്ടമാകുന്നത്. ഇനിയെങ്കിലും ബിസിസിഐ തെറ്റ് തിരുത്തണം. മൈക്കൽ വോൺ പറഞ്ഞു.ലോകകപ്പില്‍ അയല്‍ക്കാരായ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിന്‍റേയും ദയനീയ തോല്‍വി ടീം ഇന്ത്യ വഴങ്ങിയതിന് പിന്നാലെയാണ് വോണിന്‍റെ വിമര്‍ശനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍