ഇന്ത്യയെ നയിക്കാന്‍ കെ.എല്‍.രാഹുല്‍ ! നിര്‍ണായക തീരുമാനവുമായി ബിസിസിഐ

ചൊവ്വ, 2 നവം‌ബര്‍ 2021 (14:29 IST)
ടി 20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായി നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍.രാഹുല്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും. ടി 20 ഫോര്‍മാറ്റിലേക്ക് യുവ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്തി കിവീസിനെതിരായ ടി 20 പരമ്പരയെ നേരിടാന്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. റിഷഭ് പന്ത് ആയിരിക്കും വൈസ് ക്യാപ്റ്റന്‍. ഇന്ത്യയില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയില്‍ കാണികള്‍ക്കും പ്രവേശനമുണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍