ടി20 ലോകകപ്പ്: ധോണിയും ഫ്‌ളെമിങും നേർക്ക് നേർ: ഇത് ചെന്നൈ തലകളുടെ പോരാട്ടം

ഞായര്‍, 31 ഒക്‌ടോബര്‍ 2021 (16:26 IST)
ടി20 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് നേർക്ക്‌നേർ വരുമ്പോൾ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധികേന്ദ്രങ്ങളുടെ മത്സരത്തിന് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. ക്രിക്കറ്റിലെ ബുദ്ധികേന്ദ്രങ്ങളായ മഹേന്ദ്ര സിംഗ് ധോനിയും സ്റ്റീഫൻ ഫ്ലെ‌മിങുമാണ് ഇന്ന് ടീമുകളുടെ അണിയറയിൽ ‌തന്ത്രം മെനയുന്നത്.
 
ഐപിഎല്ലിന് ശെഷം ധോനിയെ ഇന്ത്യൻ ടീം മെന്ററാക്കിയപ്പോൾ സമാനമായ തന്ത്രമാണ് ന്യൂസിലൻഡും പയറ്റിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് കാലത്തിലേറെയായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിജയത്തിന് പിന്നിലുള്ള താരങ്ങൾ പരസ്‌പരം ഏറ്റുമുട്ടുന്നുവെന്ന കൗതു‌കവും ഇന്നത്തെ മത്സരത്തിനുണ്ട്. രണ്ട് ടീമുക‌ൾക്കും ഈ മുൻതാരങ്ങൾ പകർന്ന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ടി20 ലോകകപ്പിൽ ന്യൂസിലൻഡ് ഇതുവരെയും ഇന്ത്യയോട് പരാജയപ്പെട്ടിട്ടില്ല എ‌ന്നതിനാൽ ഇത് തകർക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍