അദ്ദേഹം ചെയ്യുന്നത് തുടര്‍ച്ചയായി ചെയ്യുക അത്ര എളുപ്പമല്ല, വിജയിക്കാനുള്ള അദ്ദേഹത്തിന്റെ ത്വര അവിശ്വസനീയം; വിവാദങ്ങള്‍ക്കിടെ കോലിയെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ

ബുധന്‍, 3 നവം‌ബര്‍ 2021 (15:10 IST)
ഗ്രൂപ്പിസം, ക്യാപ്റ്റന്‍സി വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ. വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോലി കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും താല്‍പര്യവും വിശ്വസിക്കാന്‍ കഴിയുന്നതിലും വളരെ വലുതാണെന്ന് രോഹിത് പറഞ്ഞു. തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കാനുള്ള ത്വര തുടരുകയെന്നത് അത്ര എളുപ്പമല്ലെന്നും അത് ഏറ്റവും മനോഹരമായി നടപ്പിലാക്കുന്ന നായകനാണ് കോലിയെന്നും രോഹിത് പറഞ്ഞു. ടി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങാനിരിക്കെയാണ് ഐസിസി പുറത്തിറക്കിയ വീഡിയോയില്‍ രോഹിത് കോലിയെ പുകഴ്ത്തുന്നത്. 
 
'വിജയത്തിനായുള്ള അവന്റെ ദാഹം അവിശ്വസനീയമാണ്. സ്ഥിരമായി വിജയത്തിനായുള്ള ദാഹം തുടരുക എളുപ്പമല്ല, അത് അദ്ദേഹം നന്നായി ചെയ്തു. 2008 ലാണ് അദ്ദേഹം വന്നത്. അതിനുശേഷം അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനായി പരിണമിച്ചു. ഓരോ വര്‍ഷവും അദ്ദേഹം കുറച്ച് കുറച്ചായി അദ്ദേഹത്തിന്റെ കളിയില്‍ മെച്ചപ്പെടുത്തല്‍ കൊണ്ടുവന്ന് സ്വയം പരിണമിക്കുകയാണ്. ആ വര്‍ഷങ്ങളിലെല്ലാം, തന്നിലുള്ള ഏറ്റവും മികച്ച് പുറത്തെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്,' രോഹിത് പറഞ്ഞു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍