India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

രേണുക വേണു

ശനി, 8 മാര്‍ച്ച് 2025 (12:34 IST)
India vs New Zealand: ഇന്ത്യ vs ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ആതിഥേയത്വം വഹിക്കുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ബാറ്റിങ് അല്‍പ്പം ദുഷ്‌കരമായ ദുബായ് ഗ്രൗണ്ടില്‍ ഇരു ടീമുകള്‍ക്കും ഒരുപോലെ വിജയസാധ്യതയുണ്ട്. ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
 
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരം നടന്ന പിച്ച് തന്നെയായിരിക്കും ഫൈനലിനു ഉപയോഗിക്കുകയെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം നല്‍കുന്ന പിച്ച് മന്ദഗതിയിലുള്ളതായിരിക്കും. അപ്രതീക്ഷിത ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. 
 
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 നു ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. വിരാട് കോലി ഇന്ത്യക്കായി സെഞ്ചുറി നേടി. പിച്ച് ബൗളിങ്ങിനു അനുകൂലമായതിനാലും മന്ദഗതിയില്‍ ഉള്ളതായതിനാലും കോലി ബൗണ്ടറിയിലൂടെ നേടിയത് വെറും 28 റണ്‍സ് മാത്രമാണ്. 72 റണ്‍സ് സിംഗിളും ഡബിളുമായി ഓടിയെടുക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍