ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതോടെ പിസിബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (11:38 IST)
ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയമായ പ്രകടനത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20 ടീമില്‍ നിന്നും പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം മുഹമ്മദ് റിസ്വാന്‍ എന്നിവരെ പുറത്താക്കിയ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തിയതോടെ ബാബര്‍ അസമിനെതിരെ മുന്‍ പാക് താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ബാബര്‍ അസം ഫ്രോഡ് ആണെന്നായിരുന്നു ഷോയ്ബ് അക്തറുടെ വിമര്‍ശനം. പാക് ടീമിനെതിരെ വിമര്‍ശങ്ങള്‍ കടുത്തതോടെയാണ് സൂപ്പര്‍ താരങ്ങളെ ടി20 ഫോര്‍മാറ്റില്‍ നിന്നും മാറ്റി നിര്‍ത്തിയത്.
 
ഇപ്പോഴിതാ പാക് ടീമില്‍ നിന്നും ബാബര്‍ അസമിനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബാബറിന്റെ പിതാവായ അസം സിദ്ദിഖ്. ബാബര്‍ മികച്ച കളിക്കാരനാണെന്നത് തെളിയിച്ചിട്ടുള്ളതാണെന്നും പിഎസ്എല്ലിലും ദേശീയ ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തി അവന്‍ തിരിച്ചുവരുമെന്നും അസം സിദ്ദിഖ് പറഞ്ഞു. അതേസമയം ബാബര്‍ അസമിനെ വിമര്‍ശിക്കുന്ന മുന്‍ താരങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തിരിച്ച് മറുപടി പറഞ്ഞാല്‍ അവര്‍ക്ക് കേട്ടുനില്‍ക്കാനാവില്ലെന്നും അസം സിദ്ദിഖ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍