ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം, പാക് ടീമിൽ നിന്നും റിസ്‌വാനും ബാബറും പുറത്ത്, സൽമാൻ ആഘ പുതിയ ടി20 നായകൻ
ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമില്‍ നിന്നും നായകന്‍ മുഹമ്മദ് റിസ്വാനെയും സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെയും പുറത്താക്കി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സല്‍മാന്‍ അലി ആഘയാകും പാകിസ്ഥാനെ നയിക്കുക. ടീമില്‍ നിന്നും പുറത്തായിരുന്ന ഷദാബ് ഖാനെ തിരിച്ചുവിളിച്ചു, ഷദാബാകും പരമ്പരയില്‍ പാക് ടീമിന്റെ ഉപനായകന്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ മുഹമ്മസ് റിസ്വാന്റെ നായകത്വത്തിന് കീഴിലിറങ്ങിയ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഏകദിന ടീമില്‍ റിസ്വാന്‍, ബാബര്‍ അടക്കമുള്ളവരെ നിലനിര്‍ത്തിയെങ്കിലും സൗദ് ഷക്കീല്‍, കമ്രാന്‍ ഗുലാം എന്നിവരെ പുറത്താക്കി. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെയും ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.