ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ 'വിറപ്പിക്കാന്‍' ആ താരം ഇല്ല !

രേണുക വേണു

ശനി, 8 മാര്‍ച്ച് 2025 (08:42 IST)
ചാംപ്യന്‍സ് ട്രോഫി ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു തിരിച്ചടി. ഇന്ത്യക്കെതിരെ പേസര്‍ മാറ്റ് ഹെന്‍ റി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വലത് തോളിലെ പരുക്കിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് താരം. ഹെന്‍ റിക്ക് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ടീം മാനേജ്‌മെന്റ് പറയുമ്പോഴും തോളിലെ കടുത്ത വേദന താരത്തെ അലട്ടുകയാണ്. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് ഹെന്‍ റിക്ക് പരുക്കേറ്റത്. താരത്തെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. സെമിയില്‍ ഏഴ് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനു സാധിച്ചിരുന്നു. 
 
ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിരാട് കോലിയുടെ അടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഹെന്‍ റി. സ്റ്റാര്‍ പേസറുടെ അഭാവം കിവീസിനു ഫൈനലില്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍