ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ പിന്തുണച്ച് പരിശീലകൻ

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (10:42 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ മുഹമ്മദ് ഷമി റമദാന്‍ വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതിനെ വിമര്‍ശിക്കുന്നവര്‍ ഇസ്ലാം മതത്തെ പറ്റി അറിവില്ലാത്തവരാണെന്ന് താരത്തിന്റെ പരിശീലകനായ ബദ്‌റുദ്ദീന്‍ സിദ്ദിഖ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
 
 ഇതിന് പിന്നാലെ വൃതം അനുഷ്ടിക്കാത്ത ഷമി കുറ്റവാളിയാണെന്നും ഇതിനുള്ളത് ദൈവം ചോദിക്കുമെന്നും അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റായ ഷഹാബുദ്ദീന്‍ റിസ്വി പ്രതികരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ താരത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തിയിരുന്നു. ഷമിയെ കുറ്റം പറയുന്നവര്‍ അദ്ദേഹം കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ബദ്‌റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു. അതേസമയം താരത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവായ ഷമാ മുഹമ്മദ് രംഗത്ത് വന്നു. റംസാന്‍ വ്രതം അനുഷ്ടിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലാം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നും ഷമ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍