UAE vs Pakistan: പാകിസ്ഥാനെ ഭയമില്ല,ലക്ഷ്യം സൂപ്പർ ഫോർ തന്നെ, നയം വ്യക്തമാക്കി യുഎഇ

അഭിറാം മനോഹർ

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (15:00 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ മത്സരത്തില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎഇ പരിശീലകനായ ലാല്‍ചന്ദ് രജ്പുത്. ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട യുഎഇക്ക് സൂപ്പര്‍ ഫോറിലെത്താന്‍ ഇന്നത്തെ മത്സരത്തിലെ വിജയം നിര്‍ണായകമാണ്.
 
ഒമാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതാണ് യുഎഇയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. പാകിസ്ഥാനെതിരെ ട്രൈ സീരീസില്‍ കളിച്ചത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് യുഎഇ കോച്ച് വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ആ മത്സരം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരു നല്ല പ്രകടനം വന്നാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ കഴിയും. പാകിസ്ഥാനെ ഭയമില്ല. അടുത്തിടെ അവരെ നേരിട്ടത് ടീമിന് സഹായകമാകും. കോച്ച് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍