എഫ് സി ഗോവ- അൽ നസർ മത്സരത്തിനായുള്ള ടിക്കറ്റ് വില്പന തുടങ്ങി, ക്രിസ്റ്റ്യാനോ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ

അഭിറാം മനോഹർ

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (17:32 IST)
എഎഫ്‌സി കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസര്‍ എഫ്‌സിയും ഇന്ത്യന്‍ ക്ലബായ എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിനായുള്ള ബോക്‌സ് ഓഫീസ് വില്പന വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 22ന് ഫറ്റോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സാദിയോ മാനെ, ജാവോ ഫെലിക്‌സ്, പുതിയ സൈനിങ്ങായ കിംഗ്സ്ലി കോമന്‍ എന്നിവരുള്‍പ്പെടെ അല്‍ നസറിലെ മറ്റ് താരങ്ങളും മത്സരത്തില്‍ അണിനിരക്കും.
 
ലോയല്‍റ്റി കാര്‍ഡ് ഉടമകള്‍ക്കുള്ള മുന്‍ഗണനാ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. ഫറ്റാര്‍ഡയിലെയും വടക്കന്‍ ഗോവയിലെയും ഓഫ്‌ലൈന്‍ ബോക്‌സ് ഓഫീസ് കൗണ്ടറുകളിലൂടെയും ടിക്കറ്റ് ലഭ്യമാണ്. 2500 രൂപ മുതല്‍ 8500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.ഇന്ത്യന്‍ മണ്ണില്‍ സൂപ്പര്‍ താരങ്ങള്‍ എത്തുന്ന മത്സരം ലോകഫുട്‌ബോളില്‍ ഇന്ത്യയുടെ ഗ്രാഫ് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്. റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ മത്സരത്തില്‍ ആവേശം പകരും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍