ഫുട്‌ബോളിലെ ഏറ്റവും പ്രമുഖനായ ഒരു കളിക്കാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് സുവാരസില്‍ നിന്നുമുണ്ടായത്. ഓഗസ്റ്റ് 31ന് നടന്ന കപ്പ് ഫൈനലില്‍ മയാമി 3-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരാശനായ സുവാരസ് സിയാറ്റിന്‍ സൗണ്ടേഴ്‌സ് മിഡ് ഫീല്‍ഡര്‍ ഒബെഡ് വര്‍ഗാസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഒരു സിയാറ്റില്‍ സ്റ്റാഫിന് നേരെ തുപ്പുകയുമായിരുന്നു. ഈ സംഭവം എംഎല്‍എസ് ഗൗരവകരമായി എടുത്തതിനെ തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.