ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ അനായാസക്യാച്ച് നഷ്ടപ്പെടുത്തിയത് തനിക്ക് നാണക്കേടായി അനുഭവപ്പെട്ടെന്ന് ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്ട്ലര്‍. മത്സരത്തില്‍ അങ്ങനൊരു ക്യാച്ച് കൈവിട്ടതിനാല്‍ തന്നെ ബാറ്റിംഗിനിറങ്ങുമ്പോള്‍ അതിന് പ്രായശ്ചിത്തം ചെയ്യണമെന്നുണ്ടായിരുന്നുവെന്ന് ബട്ട്ലര്‍ പറയുന്നു. മത്സരത്തില്‍ 73 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററാകാന്‍ താരത്തിനായിരുന്നു.
മത്സരത്തിലെ ആദ്യ ഓവറിൽ മുഹമ്മദ് സിറാജിൻ്റെ പന്തിൽ ഫിൽ സാൾട്ടിൻ്റെ ക്യാച്ച് അവസരം ബട്ട്‌ലർ നഷ്ടമാക്കിയിരുന്നു. ആ ക്യാച്ച് വിട്ടത് നാണക്കേടാണ്. സാൾട്ട് ഒരു അപകടകാരിയായ കളിക്കാരനാണ്. അതെൻ്റെ ഗ്ലൗവിൽ കൊണ്ടത് പോലുമില്ല. എൻ്റെ നെഞ്ചിലാണ് ആ പന്ത് തട്ടിയത്. വലിയ അപമാനമായാണ് തോന്നിയത്. അതിനാൽ ബാറ്റിംഗിനിറങ്ങുമ്പൊൾ റൺസ് നേടണമെന്ന് ഉറപ്പിച്ചിരുന്നു.. ബട്ട്‌ലർ പറഞ്ഞു. മത്സരത്തിൽ 39 പന്തിൽ 5 ഫോറും 6 സിക്സുമടക്കം 73 റൺസാണ് നേടിയത്.