ശ്രേയസില്ലെങ്കിൽ പകരം താരമായി സഞ്ജു വേണ്ടതല്ലെ? ചോദ്യവുമായി മുൻ ഇന്ത്യൻ താരം

Webdunia
വെള്ളി, 17 മാര്‍ച്ച് 2023 (17:49 IST)
ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയും ശ്രേയസ് അയ്യരും ടീമിൽ ഉൾപ്പെട്ടിരുന്നില്ല. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം മധ്യനിരയിൽ ഒരു താരത്തെയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നില്ല. ശ്രേയസിന് പരിക്കേറ്റ സാഹചര്യത്തിൽ സ്വാഭാവികമായും സഞ്ജുവിന് അവസരം നൽകേണ്ടിയിരുന്നില്ലേ എന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ട്വിറ്ററിലൂടെയാണ് ആകാശ് ചോപ്ര ഈ ചോദ്യം ഉന്നയിച്ചത്.
 
ശ്രേയസിന് പരിക്കേറ്റതിനാൽ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ ശ്രേയസിന് പകരക്കാരനായി മറ്റൊരു താരത്തെയും ഉൾപ്പെടുത്താൻ ബിസിസിഐ തയ്യാറായില്ല. പരിക്കേറ്റ ശ്രേയസ് നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. താരത്തിന് വരാനിരിക്കുന്ന ഐപിഎൽ കൂടി നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article