ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

വെള്ളി, 17 മാര്‍ച്ച് 2023 (15:06 IST)
ഓസ്ട്രേലിയയുടെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തരക്രിക്കറ്റിൽ നിന്നും വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്മാനിയയും ക്വീൻസ്ലാൻഡും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തോടെയാണ് ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും താരം വിരമിച്ചത്.
 
2009ലാണ് ടിം പെയിൻ ഓസീസിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. 2018ൽ അന്നത്തെ നായകനായിരുന്ന സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പന്ത് ചുരുണ്ടലിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായതോടെയാണ് പെയിൻ ദേശീയ ടീമിൻ്റെ നായകനാകുന്നത്. 23 ടെസ്റ്റിലും 5 ഏകദിനങ്ങളിലും പെയിൻ ഓസീസിനെ നയിച്ചു. 
 
ഏകദിനത്തിൽ ഒരു മത്സരത്തിലും വിജയിക്കാനായില്ലെങ്കിലും ടെസ്റ്റിൽ 11 മത്സരങ്ങൾ വിജയിക്കാൻ ടിം പെയിനിൻ്റെ ടീമിനായി.2021ൽ നവംബറിൽ ടാസ്മാനിയൻ ടീമിൻ്റെ മുൻ റിസപ്ഷനിസ്റ്റിന് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പെയിൻ നായകസ്ഥാനം ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയക്കായി 35 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 32.66 ശരാശരിയിൽ 1535 റൺസ് നേടിയിട്ടുണ്ട്. 35 ഏകദിനങ്ങളിലും 12 ടി20 മത്സരങ്ങളിലും താരം ഓസീസിനായി കളിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍