ഏകദിന, ടി 20 ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മയെ നായകനാക്കുന്നത് എങ്ങനെ ഗുണം ചെയ്യും?

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (19:43 IST)
ടി 20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞ് രോഹിത് ശര്‍മ നായകനാകാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ബിസിസിഐ അധികൃതര്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. തല്‍ക്കാലത്തേക്ക് അങ്ങനെയൊരു ആലോചനയില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. എങ്കിലും വിരാട് കോലി നായകസ്ഥാനത്തു നിന്നു മാറി രോഹിത് ശര്‍മ ആ ചുമതല ഏറ്റെടുക്കുന്നതിനെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രോഹിത് നായകനാകുന്നത് ഇന്ത്യയ്ക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്ന് നമുക്ക് നോക്കാം. 
 
പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ നായകനാകുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച അനുഭവസമ്പത്ത് രോഹിത്തിനുണ്ട്. സമ്മര്‍ദ ഘട്ടങ്ങളില്‍ മാനസികമായി ടീമിനെ ശക്തിപ്പെടുത്താന്‍ രോഹിത്തിന് പ്രത്യേക കഴിവുണ്ട്. ടീം താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് ലഭിക്കാന്‍ ആവശ്യമായ ആജ്ഞാശക്തി രോഹിത്തിനുണ്ടെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു. രോഹിത്തിന് ഇപ്പോള്‍ പ്രായം 34 ആണ്. നായകസ്ഥാനം ഏറ്റെടുത്താല്‍ തന്നെ 2023 ലോകകപ്പ് വരെയായിരിക്കും രോഹിത്തിന് ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുക. 
 
ലോകോത്തര ബാറ്റ്‌സ്മാന്‍ ആണ് വിരാട് കോലി. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റുകളിലും കോലി നന്നായി നയിച്ചിട്ടുമുണ്ട്. എന്നാല്‍, ക്യാപ്റ്റന്‍ കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ ആരാധകര്‍ അതൃപ്തരാണ്. ക്യാപ്റ്റന്‍സി സമ്മര്‍ദം പലപ്പോഴും കോലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 നവംബറിന് ശേഷം വിരാട് കോലി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ക്യാപ്റ്റന്‍സി സമ്മര്‍ദമാണ് ഇതിനു കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ടി 20, ഏകദിന ഫോര്‍മാറ്റുകളില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ അദ്ദേഹത്തിനു ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. 
 
രോഹിത് ശര്‍മയുടെ ആത്മവിശ്വാസവും ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമ്മര്‍ദങ്ങളില്ലാതെ ബാറ്റ് ചെയ്യാന്‍ രോഹിത് ശര്‍മയ്ക്ക് പ്രത്യേക കഴിവുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article