രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഒരു പുസ്തകപ്രകാശനച്ചടങ്ങളില്‍ പങ്കെടുത്തതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ഇല്ലാതെയാണ് പല താരങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി അഞ്ചാം ടെസ്റ്റില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ഇംഗ്ലണ്ട് ആവശ്യപ്പെടുന്നത്. ബിസിസിഐയും ഇക്കാര്യത്തില്‍ പ്രതിരോധത്തിലാണ്.