മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കുന്നതോടെ ആരായിരിക്കും പരമ്പര വിജയികള്‍ എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 2-1 എന്ന നിലയില്‍ പരമ്പര ഇന്ത്യ ലീഡ് ചെയ്യുകയാണ്. മാഞ്ചസ്റ്ററില്‍ നടക്കേണ്ട അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതോടെ ഇനി ആരായിരിക്കും പരമ്പര വിജയികള്‍ എന്ന ചോദ്യം അവശേഷിക്കുന്നു.
കോവിഡ് ഭീതിയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം അറിയിച്ചത് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുമോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇംഗ്ലണ്ടിനെ ജയിച്ചതായി പ്രഖ്യാപിച്ചാല്‍ പരമ്പര 2-2 എന്ന നിലയിലാകും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര ജയിച്ച ആദ്യ ഇന്ത്യന്‍ നായകനെന്ന അപൂര്‍വനേട്ടം കോലിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുകയും ചെയ്യും.