ഇന്ത്യന്‍ ടീം സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബിസിസിഐയോട് പ്രത്യേക ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് ഭീതി ഉള്ളതിനാല്‍ അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. അഞ്ചാം ടെസ്റ്റില്‍ തങ്ങളെ ജയിച്ചതായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇ.സി.ബി.യുടെ ആവശ്യം. നാല് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1 ന് പരമ്പരയില്‍ ലീഡ് ചെയ്യുകയാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റ് സമനിലയിലാകുകയോ ജയിക്കുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇതാണ് ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തുന്നത്.
കോവിഡ് ഭീതി ചൂണ്ടിക്കാട്ടി മത്സരം ഉപേക്ഷിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇംഗ്ലണ്ടിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ പറ്റില്ലെന്ന് നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയും നിലപാടെടുത്തു. ഇംഗ്ലണ്ടിന് ഈസി വാക്കോവര്‍ നല്‍കിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വേണമെങ്കില്‍ മത്സരം മാറ്റിവയ്ക്കാമെന്നും കോലിയും രോഹിതും ബിസിസിഐയെ അറിയിക്കുകയായിരുന്നു. കോലിയും രോഹിത്തും ശക്തമായ നിലപാടെടുത്തതോടെ ബിസിസിഐയും വഴങ്ങി.