കയറി ചെന്ന് ഡ്രസിങ് റൂമിന്റെ വാതിലില്‍ കൈ കൊണ്ട് ഇടിച്ചു; ചൂടായി കോലി (വീഡിയോ)

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:38 IST)
ഓവല്‍ ടെസ്റ്റ് ക്ലൈമാക്‌സിലേക്ക് എത്തി. അവസാന ദിനമായ ഇന്ന് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റുകളാണ്. ജയത്തിനായി ഇരു ടീമുകളും വാശിയോടെ ഏറ്റുമുട്ടുകയാണ്. അതിനിടയിലാണ് നാലാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി അസ്വസ്ഥനായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
രണ്ടാം ഇന്നിങ്‌സില്‍ വളരെ നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ നായകന്‍ 44 റണ്‍സെടുത്താണ് പുറത്താണ്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ കോലിക്ക് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നഷ്ടമായത് ആറ് റണ്‍സ് അകലെയാണ്. 

Virat Kohli, come back soon King.#ENGvIND pic.twitter.com/ffgRH64FvH

— Neelabh (@CricNeelabh) September 5, 2021
മോയീന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്. അര്‍ധ സെഞ്ചുറിക്ക് അരികെ പുറത്തായത് കോലിയെ അസ്വസ്ഥനാക്കി. ഡ്രസിങ് റൂമിന്റെ അടുത്തെത്തിയ കോലി വാതിലില്‍ കൈ കൊണ്ട് ശക്തിയായി ഇടിച്ചാണ് തന്റെ അരിശവും അസ്വസ്ഥതയും തീര്‍ത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍