ഇംഗ്ലണ്ട് പരമ്പര: ഇന്ത്യയ്‌ക്ക് ആശങ്കയായി സൂപ്പർതാരങ്ങളുടെ പരിക്ക്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (13:28 IST)
ഓവൽ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച രോഹിത് ശർമയ്ക്കും ചേതേശ്വർ പുജാരയ്ക്കും പരിക്ക്. രോഹിത്തിന് കാല്‍മുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതായും പൂജാരയ്ക്ക് ഇടത് കണങ്കാലിന് വേദനയുള്ളതായും ബി.സി.സി.ഐ അറിയിച്ചു.
 
പരിക്കിനെ തുട‌ർന്ന് ഓവൽ ടെസ്റ്റിന്റെ നാലാം ദിനം രണ്ട് താരങ്ങളും ഫീൽഡിൽ ഇറങ്ങിയിരുന്നില്ല. ഓവലിൽ ഇരുവരും ചേർന്ന രണ്ടാമിന്നിങ്സിലെ രണ്ടാം വിക്കറ്റിൽ 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. രോഹിത് 256 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 14 ഫോറുമടക്കം 127 റണ്‍സെടുത്തുപ്പോള്‍ പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റണ്‍സാണെടുത്തത്.
 

UPDATE - Rohit Sharma and Cheteshwar Pujara will not take the field. Rohit has discomfort in his left knee while Pujara has pain in his left ankle. The BCCI Medical Team is assessing them. #ENGvIND pic.twitter.com/ihMSUPR7Im

— BCCI (@BCCI) September 5, 2021
നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മുന്നോട്ടുവെച്ച 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 77 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ റോറി ബേണ്‍സും (31), ഹസീബ് ഹമീദും (43) ക്രീസിലുണ്ട്. കളി ജയിക്കാന്‍ ഒരുദിവസം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് 291 റണ്‍സാണ് ആവശ്യമുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍