കോലിയുടെ വീറുറ്റ ഇന്ത്യൻ ടീമിനെതിരെ മത്സരിക്കുന്നത് തന്നെ അംഗീകാരം: ബട്‌ലർ

ബുധന്‍, 25 ഓഗസ്റ്റ് 2021 (14:24 IST)
ടെസ്റ്റ് മത്സരങ്ങൾ ആവേശകരമല്ല എന്ന പഴയ ചിന്തകളെ തകിടം മറിക്കുന്ന വീറുറ്റ പോരാട്ടങ്ങളാണ് ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നടക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റും ഇത്തരത്തിൽ ഇരുടീമുകളും തമ്മിലുള്ള കൊമ്പുകോർക്കൽ തന്നെയായിരുന്നു. ആവേശം അതിരുകടന്നപ്പോൾ താരങ്ങൾ തമ്മിലുള്ള വാക്‌പോരിനും ഇത് കാരണമായി. ലോർഡ്‌സിലെ സംഭവങ്ങൾ പലതും വലിയ വിമർശനങ്ങൾക്കിടയാകുമ്പോൾ വിരാട് കോലിയുടെ അക്രമണോത്‌സുക സമീപനത്തെയും പോരാട്ടവീര്യത്തേയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് താരമായ റോസ് ബട്ട്‌ലർ.
 
ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് മത്സരത്തിന്‍റെ ഭാഗമാണ്. കാഴ്‌ചക്കാരന്‍ എന്ന നിലയില്‍ അത് ആവേശകരമാണ്. രാജ്യത്തിനായി വിജയിക്കാന്‍ 22 താരങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണാം. ചിലപ്പോഴൊക്കെ ഇഗോയും മോശം വാക്കുകളും വന്നിട്ടുണ്ടെങ്കിലും നല്ല സ്പിരിറ്റോടെയാണ് മത്സരങ്ങൾ നടന്നിട്ടുള്ളത്.
 
വിരാട് കോലി അവിശ്വസനീയമായ പോരാട്ടവീര്യമുള്ള താരമാണ്. വെല്ലുവിളികള്‍ താരം ഇഷ്‌ടപ്പെടുന്നു. മികച്ച ബാറ്റ്സ്‌മാനാണ്. അദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ ടീമിനെതിരെയും പോരടിക്കുന്നത് അംഗീകാരമായാണ് ഞാൻ കാണുന്നത്. ഞാൻ അത് ആസ്വദിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ കാലമായി മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നതിന്റെ ഒത്തിണക്കമാണ് ഇന്ത്യൻ വിജയങ്ങൾക്ക് കാരണം. ബട്ട്‌ലർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍