ഐപിഎല്ലില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിച്ചേക്കുമെന്ന് സൂചന. ക്രിക്കറ്റ് ഓസ്‌ട്രേലിയ 38കാരനായ ഓഫ് സ്പിന്നറെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.അശ്വിനെ പോലെ മികച്ച കളിക്കാര്‍ ബിബിഎല്ലിലെത്തുന്നത് ബിഗ് ബാഷിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും നേട്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.