Virat Kohli: 'വിമര്‍ശകരെ വായയടയ്ക്കൂ'; സിഡ്‌നിയില്‍ കോലിക്ക് അര്‍ധ സെഞ്ചുറി

രേണുക വേണു

ശനി, 25 ഒക്‌ടോബര്‍ 2025 (15:06 IST)
Virat Kohli: സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലിക്ക് അര്‍ധ സെഞ്ചുറി. 56 പന്തില്‍ നാല് ഫോര്‍ സഹിതമാണ് കോലിയുടെ അര്‍ധ സെഞ്ചുറി. 
 
ഏകദിന കരിയറിലെ താരത്തിന്റെ 75-ാം അര്‍ധ സെഞ്ചുറിയാണിത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്കു ശേഷമാണ് കോലി ഫോം വീണ്ടെടുത്തത് എന്ന പ്രത്യേകതയും സിഡ്‌നി ഇന്നിങ്‌സിനുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടും കോലി ഉണ്ടാക്കി. 
 
നേരത്തെ രോഹിത് ശര്‍മയും അര്‍ധ സെഞ്ചുറി നേടിയിരുന്നു. 63 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതമാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. ഏകദിന കരിയറിലെ രോഹിത്തിന്റെ 60-ാം അര്‍ധ സെഞ്ചുറിയാണ് സിഡ്നിയില്‍ നേടിയത്. മാത്രമല്ല സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രോഹിത് നേടുന്ന മൂന്നാമത്തെ അര്‍ധ സെഞ്ചുറി കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍