Rohit Sharma: എഴുതിത്തള്ളാന്‍ നോക്കിയവര്‍ക്കു ബാറ്റുകൊണ്ട് മറുപടി; തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍

രേണുക വേണു

ശനി, 25 ഒക്‌ടോബര്‍ 2025 (14:41 IST)
Rohit Sharma: സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു അര്‍ധ സെഞ്ചുറി. 63 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. 
 
ഏകദിന കരിയറിലെ രോഹിത്തിന്റെ 60-ാം അര്‍ധ സെഞ്ചുറിയാണ് സിഡ്‌നിയില്‍ നേടിയത്. മാത്രമല്ല സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രോഹിത് നേടുന്ന മൂന്നാമത്തെ അര്‍ധ സെഞ്ചുറി കൂടിയാണിത്. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ക്ഷമയോടെ ബാറ്റ് വീശുകയാണ് ഇന്ത്യ. നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടിയിട്ടുണ്ട്. 
 
അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 97 പന്തില്‍ 73 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായത് രോഹിത്താണ്. പ്രായത്തിന്റെ പേരില്‍ രോഹിത്തിന്റെ രാജ്യാന്തര കരിയറിനു ഫുള്‍സ്റ്റോപ്പ് ഇടാന്‍ ബിസിസിഐ അടക്കം ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി. 
 
ഓസ്‌ട്രേലിയയില്‍ ഏറ്റവും മികച്ച ശരാശരിയില്‍ ബാറ്റ് ചെയ്ത താരങ്ങളില്‍ രോഹിത് ഒന്നാമതാണ്. ചുരുങ്ങിയത് 30 മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ ശരാശരി പരിശോധിക്കുമ്പോള്‍ 57.7 ശരാശരിയുമായി രോഹിത് ഒന്നാമതുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍