Shreyas Iyer: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. പരുക്ക് ഗുരുതരമായ സാഹചര്യത്തിലാണ് ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.