Virat Kohli: കോഹ്ലി-രോഹിത് പാർട്ട്ണർഷിപ്പ് എതിരാളികളുടെ പേടിസ്വപ്നം? തുറന്നു പറഞ്ഞ് വിരാട് കോഹ്ലി

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (12:05 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചത് രോഹിത് ശർമയുടെ സെഞ്ചുറിയും വിരാട് കോഹ്‌ലിയുടെ അർധസെഞ്ചുറിയുമാണ്. 
 
രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. ഇപ്പോഴിതാ രോഹിതുമായുള്ള പാർട്ണർഷിപ്പ് താൻ ആസ്വദിച്ചെന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. കോഹ്ലി-രോഹിത് കോംബോ എതിരാളികൾക്ക് പേടിസ്വപനമാണെന്ന് ഒരു ഖ്യാതി പരക്കെയുണ്ട്. ഈ കൂട്ടുകെട്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് കോഹ്ലി.
 
'2013-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പര മുതലാണ് ഇതെല്ലാം ആരംഭിച്ചത്. അന്ന് ഞങ്ങൾ വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി കളി മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി. അന്നുമുതൽ, ഞങ്ങൾ രണ്ട് പേരും 20 ഓവറിൽ കൂടുതൽ നിന്നാൽ എതിരാളികൾക്ക് അറിയാമായിരുന്നു ഞങ്ങൾ സ്കോർ ചെയ്സ് ചെയ്യുമെന്ന്. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു', കോഹ്ലി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍