Virat Kohli: 'കോഹ്‌ലിയുടെ അവസാന അവസരമായിരുന്നു ഇത്, ഇല്ലെങ്കിൽ പണി കിട്ടിയേനെ': തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (11:45 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആത്മവിസേവേശം നൽകിയത് രോഹിത് ശർമയുടെയും വിരാട് കൊഹ്ലിയുടെയും പെർഫോമൻസുകളാണ്. 
 
രോഹിതിന്റെ സെഞ്ചുറിയും വിരാട് കോഹ്‌ലിയുടെ അപരാജിത അർധസെഞ്ചുറിയും ഇന്ത്യൻ ടീമിന് ജയം കൈവെള്ളയിൽ വെച്ച് നൽകി. രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. ഇന്നലെ നടന്ന മത്സരം വിരാട് കോഹ്‌ലിക്ക് നിർണായകമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
 
'മോശം ഇന്നിംഗ്‌സിന് ശേഷം കോഹ്‌ലിയെ പുറത്താക്കേണ്ട സാഹചര്യമായിരുന്നു അത്. നിരവധി കളിക്കാർ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നതിനാൽ സെലക്ടർമാർ കടുത്ത തീരുമാനം എടുക്കുമായിരുന്നു. രോഹിത്തിനും കൊഹ്‌ലിക്കും ഒരു പരീക്ഷണമായിരുന്നു ഇന്നത്തെ മത്സരം, അവർ അതിൽ വിജയിച്ചു', മുഹമ്മദ് കൈഫ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍