ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 7.20 ഇക്കോണമിയില്‍ 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ 221 മത്സരങ്ങളില്‍ നിന്നായി 13.02 ശരാശരിയില്‍ 833 റണ്‍സ്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ബാറ്റിങ്ങില്‍ നേടാനായത്. 2025 സീസണില്‍ ചെന്നൈയ്ക്കായി ഒന്‍പത് കളികളില്‍ അശ്വിന്‍ ഇറങ്ങിയെങ്കിലും ഏഴ് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ബാറ്റിങ്ങില്‍ ഒന്‍പത് കളിയില്‍ നിന്ന് 8.25 ശരാശരിയില്‍ 33 റണ്‍സും. അവസാന സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ അശ്വിന്‍ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. 2025 മെഗാ താരലേലത്തില്‍ 9.75 കോടിക്കാണ് അശ്വിനെ സി.എസ്.കെ സ്വന്തമാക്കിയത്.