ഇംഗ്ലണ്ടില്‍ ഓണസദ്യ കഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അതിനിടയിലാണ് ലീഡ്‌സിലെ 'തറവാട്' കേരള റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഗംഭീര ഓണസദ്യ ഒരുക്കിയത്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, ഭാര്യ അനുഷ്‌ക ശര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 65 പേരാണ് എത്തിയതെന്ന് റസ്‌റ്റോറന്റ് ഉടമകളിലൊരാളായ പാലാ ചക്കാമ്പുഴ വട്ടങ്കിയില്‍ സിബി ജോസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.