നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമേ കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത്, മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ച പത്ത് താരങ്ങള്‍.
മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ടി 20 ലോകകപ്പിന് ശേഷമായിരിക്കും വെയ്റ്റിങ് ലിസ്റ്റിലുള്ള താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനേക്കാള്‍ മികവ് തെളിയിച്ച ഇഷാന്‍ കിഷന് ടീമില്‍ ഇടം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, ടി.നടരാജന്‍, ശര്‍ദുല്‍ താക്കൂര്‍, രാഹുല്‍ ചഹര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ നിന്നായിരിക്കും അടുത്ത അഞ്ച് താരങ്ങളെ തിരഞ്ഞെടുക്കുക. ഇതില്‍ ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.