പാക്കിസ്ഥാന്‍ വെള്ളം കുടിക്കും, ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല: ഗൗതം ഗംഭീര്‍

ബുധന്‍, 18 ഓഗസ്റ്റ് 2021 (20:48 IST)
ടി 20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ അല്‍പ്പം പ്രയാസപ്പെടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം ഗൗതം ഗംഭീര്‍. ടി 20 ലോകകപ്പില്‍ ഒക്ടോബര്‍ 24 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഈ മത്സരം പാക്കിസ്ഥാന് വലിയ സമ്മര്‍ദമാകുമെന്ന് ഗംഭീര്‍ പറഞ്ഞു. 
 
'ഈ മത്സരം പാക്കിസ്ഥാനെ വലിയ സമ്മര്‍ദത്തിലാക്കുമെന്ന് എനിക്ക് ഉറപ്പാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5-0 ത്തിന്റെ ആധിപത്യമുണ്ട്. ഇന്ത്യയ്ക്ക് സമ്മര്‍ദമുണ്ടോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. പ്രകടനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാക്കിസ്ഥാനേക്കാളും ഒത്തിരി മുകളിലാണ്. എന്നാല്‍, ടി 20 ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. അഫ്ഗാനിസ്ഥാന്‍ ടീം പോലും എതിരാളികളെ സമ്മര്‍ദത്തിലാക്കിയേക്കാം. പാക്കിസ്ഥാന്റെ കാര്യത്തിലും ഇത് തന്നെയാണ്. എന്തൊക്കെയായാലും പാക്കിസ്ഥാന് സമ്മര്‍ദമുണ്ടാകും,' സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍