ടി 20 ലോകകപ്പില്‍ രോഹിത് നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ! വന്‍ പരീക്ഷണത്തിനു കോലി തയ്യാറാകുമോ?

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (11:25 IST)
ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയെ എങ്ങനെ വീഴ്ത്താമെന്നാണ് ടി 20 ലോകകപ്പ് അടുത്തിരിക്കെ എതിര്‍ ടീമുകള്‍ ആലോചിക്കുന്നത്. അതിനിടയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വന്‍ പരീക്ഷണത്തിനു ഒരുങ്ങുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രോഹിത് ശര്‍മയെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റിയുള്ള പരീക്ഷണമാണ് അതെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക് ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മയെ ഇറക്കിയാല്‍ എങ്ങനെയിരിക്കുമെന്നാണ് കോലി ആലോചിക്കുന്നത്. നേരത്തെയും നാലാം നമ്പറില്‍ രോഹിത് കളിച്ചിട്ടുണ്ട്. ശിഖര്‍ ധവാനും കെ.എല്‍.രാഹുലും ഓപ്പണര്‍മാര്‍. പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയവര്‍. അതിനു പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇങ്ങനെയൊരു ബാറ്റിങ് ലൈനപ്പിനെ കുറിച്ച് ടീമില്‍ ആലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ശിഖര്‍ ധവാന് പകരം മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ പരിഗണിക്കുകയാണ് കൂടുതല്‍ നല്ലതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍